ക്രിമിനൽ പ്രവർത്തനങ്ങൾക്കായി മെസ്സേജിങ് ടെലിഗ്രാം ഉപയോഗിക്കുന്നുണ്ടെന്ന് ആരോപണത്തെ തുടർന്ന് ആപ്പിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ
ചൂതാട്ടം തുടങ്ങിയ ക്രിമിനൽ പ്രവർത്തനങ്ങൾ ടെലിഗ്രാം കേന്ദ്രീകരിച്ച് നടക്കുന്നുണ്ട് എന്ന് ആരോപണത്തെ തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്, സർക്കാർ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ആപ്പ് ഇന്ത്യയിൽ നിരോധിക്കാൻ കഴിയും എന്നും അധികൃത വ്യക്തമാക്കി.
ടെലിഗ്രാം ആപ്പിന്റെ നിയന്ത്രണ നയങ്ങളുടെ പേരിൽ ആഗസ്റ്റ് 24ലെ പാരീസിൽ വച്ച് Tlegram CEO അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിന് ദിവസങ്ങൾക്ക് ശേഷമാണ് കേന്ദ്രം ഇത്തരം ഒരു നീക്കവുമായി മുന്നോട്ടുവന്നത് .Telegram ഉപയോഗിച്ച് നടത്തുന്ന ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതിൽ വീഴ്ചവരുത്തി എന്നതിന്റെ പേരിലാണ് യൂറോപ്പിil അറസ്റ്റ് ചെയ്തത് എന്നാണ് വിവരം.
ഇന്ത്യൻ സൈബർ കോഡിനേഷൻ കേന്ദ്ര ഇലക്ട്രോണിക് ഐടി മന്ത്രാലയം ടെലിഗ്രാമിന്റെ ഡേറ്റ കൈമാറ്റം അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും കേന്ദ്രസർക്കാരിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി .