Apple Iphone 16 വേണ്ടിയുള്ള OLED ഡിസ്പ്ലേയുമായി സാംസങും lg യും

Iphone 16 സീരീസ് സ്മാർട്ട്ഫോണുകളുടെ റിലീസിനായി കാത്തിരിക്കുകയാണ് ആപ്പിൾ പ്രേമികൾ. ഐഫോൺ 16 സെപ്റ്റംബർ മാസത്തിൽ തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിംവദന്തികൾക്കൊപ്പം, ഐഫോൺ 16 സീരീസിൻ്റെ ഡിസ്പ്ലേ പാനലിൻ്റെ വലിയ തോതിലുള്ള നിർമ്മാണം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. രണ്ട് പ്രമുഖ കമ്പനികൾ ആപ്പിളിനായി ഈ ഡിസ്പ്ലേകൾ നിർമ്മിക്കുന്നു.
സാംസങ് ഡിസ്പ്ലേയും എൽജി ഡിസ്പ്ലേയും ഐഫോണുകൾക്കായി ഒഎൽഇഡി ഡിസ്പ്ലേകൾ നിർമ്മിക്കുന്നതായി ഗാഡ്ജെറ്റ്സ് 360 റിപ്പോർട്ട് ചെയ്തു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ആപ്പിൾ 16 സീരീസിന് കൂടുതൽ ഡിമാൻഡ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച്, ഇരു കമ്പനികൾക്കും വലിയ അളവിൽ ഡിസ്പ്ലേകൾ നിർമ്മിക്കാൻ ആപ്പിൾ നിർദ്ദേശം നൽകി.ഇതോടെ സാംസങ് ഡിസ്പ്ലേയും എൽജി ഡിസ്പ്ലേയും ഒഎൽഇഡി ഡിസ്പ്ലേകളുടെ ഉത്പാദനം വർധിപ്പിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ മാസമാണ് ഈ ഡിസ്പ്ലേകളുടെ നിർമ്മാണം ആരംഭിച്ചത്. AI ഫീച്ചറുകൾ (ആപ്പിൾ ഇൻ്റലിജൻസ്) ഉപയോഗിച്ച് ഐഫോൺ 16 ന് കൂടുതൽ ഡിമാൻഡുണ്ടാകുമെന്ന് ആപ്പിൾ പ്രതീക്ഷിക്കുന്നു.
എട്ട് കോടി ഡിസ്പ്ലേ പാനലുകൾ നിർമ്മിക്കാൻ Apple സാംസംഗ് ഡിസ്പ്ലേയോട് ആവശ്യപ്പെട്ടു. അതേസമയം, 4.2 കോടി ഡിസ്പ്ലേകൾ നിർമ്മിക്കാൻ എൽജി ഡിസ്പ്ലേയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷവും ഈ രണ്ട് കമ്പനികളും ഐഫോണുകൾക്കായി ഡിസ്പ്ലേകൾ നിർമ്മിച്ചിരുന്നു. ഇത്തവണ എൽജി ഡിസ്പ്ലേ ആയിരിക്കും കൂടുതൽ നേട്ടം കൈവരിക്കുക. കഴിഞ്ഞ വർഷത്തേക്കാൾ ഒരു കോടി കൂടുതൽ ഡിസ്പ്ലേകൾ നിർമ്മിക്കാനുള്ള കരാർ എൽജി ഡിസ്പ്ലേയ്ക്ക് ലഭിച്ചതായാണ് റിപ്പോർട്ട്.