മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് വിവരാവകാശ പ്രകാരം അപേക്ഷ നൽകിയ എല്ലാവര്ക്കും റിപ്പോർട്ട് നൽകുമെന്നാണ് വ്യാഴാഴ്ച സർക്കാർ വെളിപ്പെടുത്തിയത് .എന്നാൽ ഇതിനെതിരെ നടി രഞ്ജിനി കേരളം ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് സർക്കാർ റിപ്പോർട്ട് റിലീസ് റദ്ധാക്കി .തിങ്കളാഴ്ച നടിയുടെ ഹർജി പരിഗണിക്കും .ഹേമ കമ്മിറ്റിക്കു മുമ്പാകെ മൊഴി നൽകിയ സ്ത്രീകളിൽ ഒരാളാണ് രഞ്ജിനി
കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്നാവശ്യപ്പെട്ട് രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.